ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കുന്നു

single-img
5 April 2012

ദോഹ: ഈ മാസം എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ നടത്തുന്ന ഇന്ത്യ സന്ദര്‍ശന വേളയിൽ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയെ അനുഗമിക്കുന്നത് നൂറിലധികം അംഗങ്ങളാണ്.    ക്യാമ്പിനറ്റ് മന്ത്രിമാര്‍, പെതു, സ്വകാര്യ മേഖലാ കമ്പനികളുടെ തലവന്‍മാര്‍ തുടങ്ങിയവര്‍ ഈ സംഘത്തിലുണ്ടായിരിക്കുംവിദ്യാഭ്യാസം,ഊര്‍ജം,  നിയമ സഹകരണം, ഇരു രാജയങ്ങളിലും പരസ്പര നിക്ഷേപം വളര്‍ത്തല്‍, ശാസ്ത്ര സാങ്കേതികവിദ്യ, സിവില്‍ വ്യോമയാനം,സംസ്കാരം,  എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇതാദ്യമായി തടവുകാരെ കൈമാറ്റം ചെയ്യുന്നതുസംബന്ധിച്ചും കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.  ഇതിന് പുറമെ പരസ്പര സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ റിസര്‍വ് ബാങ്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും തമ്മിലും ധാരണാപത്രം ഒപ്പുവെക്കും. സുപ്രധാനമേഖലകളുമായി ബന്ധപ്പെട്ട് ബില്ല്യണ്‍കണക്കിന്  ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കുന്ന സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കാം. 1999ലും 2005ലുമാണ് ഇതിന് മുമ്പ് ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.പത്നി ശൈഖ മൗസ ബിന്‍ത് നാസറും അമീറിനെ അനുഗമിക്കുന്നുണ്ട്. അമീര്‍ മൂന്നാം തവണയും ശൈഖ മൗസ രണ്ടാം തവണയുമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.