ടെക്സസിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ട്ടം വിതച്ചു.

single-img
4 April 2012

വാഷിംഗ്ഡൺ:അമേരിക്കയിലെ ടെക്‌സസില്‍ രണ്ടു തവണ വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്‌ടം. എന്നാല്‍ ആളപായമില്ല. ഡാലസ്‌-ഫോര്‍ട്ടവര്‍ത്ത്‌ മേഖലയിലാണ്‌ ചുഴലിക്കാറ്റ്‌ ഏറെ നാശം വിതച്ചത്‌. കെട്ടിടങ്ങള്‍ക്ക് നാശം വരുത്തിയ കാറ്റ് കൂറ്റന്‍ ട്രക്കുകള്‍ പോലും മറിച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ്‌ താറുമാറായി,വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നു.ആര്‍ലിംഗ്ടണിന്റെ പടിഞ്ഞാറുഭാഗത്ത് കെന്നഡേല്‍ നഗരത്തില്‍ അന്‍പതോളം വീടുകള്‍ക്ക് കേടുപാട് പറ്റി. ഇവിടെ വൈദ്യുത വിതരണവും ജലവിതരണവും തടസപ്പെട്ടു .നാശനഷ്ട്ടത്തിന്റെ കണക്ക്  വ്യക്തമല്ല,എല്ലാ ജനങ്ങളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.