മുടങ്ങിയ ശമ്പള കുടിശ്ശികകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊടുത്ത് തീര്‍ക്കുമെന്ന് വിജയ് മല്യ

single-img
2 April 2012

സാമ്പത്തിക പ്രതിസന്ധിമൂലം  കിംഗ്ഫിഷര്‍  ജീവനക്കാരുടെ  മുടങ്ങിയ ശമ്പളകുടിശ്ശിക  ഒരാഴ്ചയ്ക്കുള്ളില്‍  കൊടുത്തു തീര്‍ക്കുമെന്ന് കിംഗ്ഫിഷന്‍ മേധാവി വിജയ്മല്യ എയര്‍ലൈന്‍സ്  ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍  പറയുന്നു. എഞ്ചിനീയര്‍മാര്‍ക്കും പൈലറ്റുമാര്‍ക്കും ഈ മാസം 9നും 10നു മുമ്പും,  ജൂനിയര്‍ തൊഴിലാളികള്‍ക്ക് ഈസ്റ്ററിന് മുമ്പും   ശമ്പളകുടിശ്ശിക വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കിംഗ്ഫിഷന്‍ ഗ്രൂപ്പിന്റെ ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സിനോട് മല്യയ്ക്ക് വേണ്ടി  കളിക്കരുതെന്നാവശ്യപ്പെട്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍  നല്‍കിയ കത്തിന് പുറകെയാണ്  വിജയ്മല്യയുടെ പ്രഖ്യാപനം. എയര്‍ലൈന്‍സ്  ജീവനക്കാര്‍ ശമ്പളകുടിശ്ശിക നല്‍കാത്തതില്‍  പ്രതിഷേധം നടത്താനിരിക്കുകയായിരുന്നു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന്  ഫെബ്രുവരിയില്‍ കിങ്ഫിഷറിന്റെ  ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു തുടര്‍ന്ന് കഴിഞ്ഞ മാസം 31ന്  കിങ്ഫിഷന്‍ എയര്‍ലൈന്‍സ് നികുതി ഇനത്തില്‍ 640  മില്ല്യണ്‍ രൂപ അടച്ചതിന്റെ ഭാഗമായിട്ടാണ്  അക്കൗണ്ട് മരവിപ്പ് നീക്കിയത്.