ശബരിമലയില്‍ ദര്‍ശനത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്നു ഹൈക്കോടതി

single-img
28 March 2012

അയ്യപ്പ ഭക്തന്‍മാര്‍ക്ക് ശബരിമല സന്നിധാനത്ത് ശ്രീകോവിലിനു മുന്നില്‍ ദര്‍ശനത്തിനായി ഏറെ നേരം അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ് കര്‍ശനമായി പാലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ ഏതാനം സെക്കന്‍ഡുകള്‍ക്കപ്പുറം ശ്രീകോവിലിനു മുന്നില്‍ തുടരുന്നതു ദര്‍ശനം കാത്തുനില്‍ക്കുന്ന അനേകം ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.ആരെയും ഇത്തരത്തില്‍ ശ്രീകോവിലിനു മുന്നില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലെയ്‌സണ്‍ ഓഫീസറായി സൗജന്യ സേവനം നടത്തുന്ന ബാലന്‍ എന്ന വ്യക്തിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.