യു.എ.ഇയിൽ വിദേശികൾക്ക് എമിറേറ്റ്സ് ഐ ഡി

single-img
26 March 2012

ദുബായ്: യു.എ.ഇ യില്‍ ലേബര്‍ കാര്‍ഡ് സംവിധാനം ഒഴിവാക്കി പകരം വിദേശികള്‍ക്ക് എമിറേറ്റ് ഐഡി നല്‍കാൻ തീരുമാനിച്ചു. മൂന്ന്‌ മാസത്തിനുള്ളില്‍ മുഴുവന്‍ വിദേശികള്‍ക്കും എമിറേറ്റ് ഐഡി കാര്‍ഡ് ലഭ്യമാക്കുമെന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചു.പലതരം തിരിച്ചറിയല്‍ കാര്‍ഡുകള്‍  കൈവശം വെക്കുന്നവരാണ്‌ ഇപ്പോള്‍ യു.എ.ഇയിലെ വിദേശികള്‍.. എമിറേറ്റ്സ് ഐ ഡി നിലവില്‍ വരുന്നതോടെ എല്ലാ കാര്‍ഡുകളുടെ ആവശ്യവും ഒറ്റ കാര്‍ഡില്‍ സാധ്യമാകും. കണ്ണുകളുടെയും കൈകളിലെ പത്തു വിരലുകളുടെയും സ്കാനുകളാണ്  പുതിയ ഐ ഡി കാര്‍ഡിനായി  വ്യക്തികളില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്.

വിസ കാലാവധിക്കുള്ളില്‍ യു.എ.ഇ ല്‍ നിൽക്കുന്നിടത്തോളം  പുതിയ തിരിച്ചറിയല്‍ കാര്‍ഡാണ്  ഉപയോഗിക്കേണ്ടത്. എന്നാല്‍ വിസ പുതുക്കുമ്പോള്‍ എമിറേറ്റ് ഐഡി പുതുക്കണം എന്ന് നിബന്ധനയില്ല. അബുദാബി, ദുബായ് എമിറേറ്റുകളില്‍ മാത്രമേ ഇനിയും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ളൂ.