ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റ് രാജിവെച്ചു

single-img
14 March 2012

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി റികാര്‍ഡോ ടെക്‌സേര അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു രാജിവച്ചു.ലോകകപ്പ് ഒരുക്കങ്ങള്‍ മന്ദഗതിയിലായതിന്റെ പേരില്‍ ഫിഫയുടെ വിമര്‍ശനം നേരിടുന്ന ബ്രസീലിന് മറ്റൊരു തിരിച്ചടിയായി ടെക്‌സീരയുടെ രാജി.ബ്രസീലിന് 2008-ല്‍ സൗഹൃദ മത്സരങ്ങളില്‍ നിന്ന് ലഭിച്ച പണം തിരിമറി നടത്തിയതായും ദേശീയ ടീമിന്റെ വിദേശ സന്ദർശനങ്ങൾ പ്രസിഡന്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും പരാതിയിലുണ്ട്.മുന്‍ സാവോപോളൊ ഗവര്‍ണര്‍ ജോസ് മരിയ മാരിന്‍ താത്കാലികമായി പ്രസിഡന്റിന്റെ ചുമതലയേറ്റിട്ടുണ്ട്. മുന്‍ ബ്രസീല്‍താരങ്ങളായ റൊണാള്‍ഡൊയെയും ബെബറ്റൊയെയും ഭരണസമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാരിന്‍ അറിയിച്ചു.