രാഹുലിന്റെ കാണ്‍പൂര്‍ റോഡ് ഷോ: എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

single-img
21 February 2012

റോഡ് ഷോയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ കാണ്‍പൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ വിജയകരമായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിറളിപൂണ്ട മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ദ്വിഗ്‌വിജയ് സിംഗ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ദ്വിഗ്‌വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റം കൂടാതെ പൊതുവഴിയില്‍ തടസമുണ്ടാക്കിയതിനും പൊതുജനശല്യത്തിനും നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ചതിനുമാണ് രാഹുലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.