സ്വാശ്രയ മെഡിക്കല്‍ പിജി: 50 % സീറ്റ്‌ സര്‍ക്കാര്‍ ക്വാട്ടയില്‍ തന്നെ

single-img
15 February 2012

മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ തന്നെയെന്ന്‌ ഹൈക്കോടതി. പി.ജി പ്രവേശനത്തില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടത്തിയ മാനേജ്‌മെന്റ്‌ നടപടി റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി ശരിവച്ചു. പ്രോസ്പെക്ടസ് വ്യവസ്ഥ മാനേജ്മെന്റുകള്‍ക്ക്   ചോദ്യം  ചെയ്യാനാവില്ലെന്നു കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൌണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളജുകള്‍ക്കും ബാധകമാക്കണം.മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാറിനവകാശപ്പെട്ട 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനവും സര്‍ക്കാര്‍ റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.