അനാശാസ്യം സി.പി.എം ജില്ലാ നേതാവ് പിടിയിൽ

single-img
15 February 2012

തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മറ്റി അംഗവും സി.പി.എമ്മിന്റെ വർക്കല ഏരിയാ കമ്മറ്റി അംഗവുമായ അഡ്വ.സുന്ദരേശൻ അനാശാസ്യത്തിനു പോലീസ് അറസ്റ്റ് ചെയ്തു.അഡ്വ.സുന്ദരേശൻ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണു.

നിർദ്ദിഷ്ട ടെക്നോസിറ്റിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് അഡ്വ.സുന്ദരേശനും ആറ്റിങ്ങൽ സ്വദേശിയായ യുവതിയും  അര മണിക്കൂറോളം കാർ നിർത്തിയിട്ടിരുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരുന്നതിനെ തുടർന്ന് സമീപവാസികളായ ചെറുപ്പക്കാർ സുന്ദരേശനോട് കാര്യം തിരക്കുകയായിരിന്നു.കാര്യം തിരക്കിയ ചെറുപ്പക്കാരോട് അഡ്വ.സുന്ദരേശൻ തട്ടിക്കയറുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തു.തന്റെ അളിയൻ സ്ഥലം എസ്.പി ആണെന്ന് പറഞ്ഞതിനെതുടർന്ന് സ്ഥലവാസികൾ പോലീസിനെ വിളിച്ച് വരുത്തുക ആയിരുന്നു

മംഗലപുരം പോലീസ് സ്ഥലത്തെത്തി യുവതിയേയും ജില്ലാ നേതാവിനെയും അറസ്റ്റ് ചെയ്തു.സംഭവമറിഞ്ഞ് നൂറ്കണക്കിനു നാട്ടുകാരും യൂ ഡി എഫ് പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ച് കൂടിയിരുന്നു.2004ൽ ഇടതുമുന്നണി സ്ഥാനാർഥിയായി വർക്കലയിൽ മത്സരിച്ചത് അഡ്വ സുന്ദരേശനാണു.ജില്ലാ സഹകരണബാങ്കിൽ ലോൺ തരമാക്കി കൊടുത്തതിന്റെ പ്രത്യുപകാരമാണു കാറിൽ നടന്നതെന്ന് നാട്ട്കാർ ആരോപിച്ചു

സ്ഥലവാസിയായ ഷംനാദ് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടതിനെതുടർന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിർന്നു.എന്നാൽ സാക്ഷി മൊഴി കൊടുക്കാൻ ചെന്ന ഷംനാദിനെ പോലീസുകാർ ഭീഷണിപ്പെടുത്തുകയാണു ഉണ്ടായത്.സാക്ഷി മൊഴി രേഖപ്പെടുത്താനും പോലീസ് തയ്യാറായില്ല.താൻ പറയുന്ന മൊഴി എടുക്കാൻ തയ്യാറാകാതെ വെള്ള കടലാസിൽ പേരും അഡ്രസും എഴുതി വിടുക ആയിരുന്നെന്ന് ഷംനാദ് പറഞ്ഞു.

6മണിയോട് കൂടി നേതാവിനെ വൈദ്യപരിശോധനക്കായി കൊണ്ട് പോയ നേതാവിനെ സമയം വൈകിയിട്ടും സ്റ്റേഷനിൽ കൊണ്ട് വരാത്തതിനെ തുടർന്ന് യൂ ഡി എഫ് പ്രവർത്തകർ സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.യുവതിയേയും 9.30യോട് കൂടിയാണു മെഡിക്കൽ പരിശോധനയ്ക്ക് വിധേയ ആക്കിയത്.സംഘർഷാവസ്ഥ നിലനിന്നിരുന്നതിനെ തുടർന്ന് കഴക്കൂട്ടം പോത്തങ്കോട് എസ്.ഐമാർ മംഗലപുരം സ്റ്റേഷനിലെത്തി.പോലീസ് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണു മെഡിക്കൽ പരിശോധൻ വൈകിച്ചതെന്നും മൊഴിയെടുക്കാൻ തയ്യാറാകാത്തതെന്നും കോൺഗ്രസ് നേതാക്കളായ പ്രദീപ് ദിവാകരൻ.മംഗലപുരം സിദ്ധിക്ക് എന്നിവർ ആരോപിച്ചു.സി.പി.എം നേതാക്കൾക്കെതിരെ കള്ളക്കേസുണ്ടാക്കാൻ യൂ ഡി എഫ് ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.യുവതിയേയും സുന്ദരേശനെയും പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണു