രാഹുലിന്റെ ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനമല്ല: പ്രിയങ്ക

single-img
5 February 2012

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാം ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് പ്രിയങ്ക വധേര. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രിയങ്ക പിന്തുണച്ചു. ടുജി സ്‌പെക് ട്രം കേസില്‍ ചിദംബരം ആക്രമിക്കപ്പെടുന്നതില്‍ തനിക്ക് അതിയായ ദുഃഖമുണെ്ടന്നു അവര്‍ പറഞ്ഞു.യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതില്‍ രാഹുല്‍ഗാന്ധി വഹിച്ച പങ്കിനെ പ്രിയങ്ക ശ്ലാഘിച്ചു. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നു പ്രിയങ്ക ആവര്‍ത്തിച്ചു.