രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്ന് ബിജെപി

single-img
29 January 2012

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ബിജെപി. യുപിഎ സര്‍ക്കാരിന്റെ അവശേഷിക്കുന്ന രണ്ട് വര്‍ഷം രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹത്തിന്റെ കഴിവ് ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാകുമതെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രധാന വക്താവുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ രാജ്യത്തെ എങ്ങനെ നയിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാനാകുമെന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം രാഹുലിന് പ്രധാനമന്ത്രിയാകാന്‍ കഴിവുണ്‌ടെന്ന് ബിജെപി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രവി ശങ്കര്‍ പ്രസാദ് യാഥാര്‍ഥ്യം അംഗീകരിച്ചിരിക്കുകയാണെന്നും ബിജെപിക്ക് രാഹുലിന്റെ നേതൃപാടവം നന്നായി അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.