കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ

single-img
5 December 2011

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള തമിഴ്നാട് അത്ർത്തികളിൽ സംഘർഷം.സംഘർഷത്തെതുടർന്ന് കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. തമിഴ്നാട്ടിൽ നിന്നും ആയുധങ്ങളുമായി ഒരു സംഘം കുമിളിയിലെത്തി.വിവരമറിഞ്ഞ് കേരള അതിർത്തിയിൽ നൂറുകണക്കിനാളുകള്‍ തടിച്ച് കൂടി.ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്‌നാട്ടില്‍നിന്നുവന്നവര്‍ പിന്‍മാറി.രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.കമ്പത്ത് മലയാളി ഹോട്ടലുകൾക്ക് നേരെയും അക്രമം ഉണ്ടായി