പെൺകുട്ടികളുടെ ആത്മഹത്യ,പ്രതിപക്ഷം സഭ വിട്ടു

single-img
19 October 2011

രണ്ട് പെണ്‍കുട്ടികള്‍ കോഴിക്കോട് തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പതിനഞ്ച് വർഷം മുൻപ് കോഴിക്കോട് നഗരത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു ഐസ്ക്രീം കേസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇത് പതിനഞ്ച് വർഷം മുൻപ് നടന്ന സംഭവമാണു,ഇവരുടെ മരണത്തിൽ ദുരൂഹതയില്ല,പതിനഞ്ച് വർഷത്തിൽ ഒൻപത് വർഷവും ഭരിച്ചത് ഇടത്പക്ഷമാണു അന്നൊന്നും ഇല്ലാത്ത തരത്തിൽ ഇപ്പോൾ കേസ് വിവാദമാക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.ഈ കേസിന് ഐസ്‌ക്രീം കേസുമായി ബന്ധമില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ എബ്രഹാമിന്റെ റിപ്പോര്‍ട്ട് തന്നെയാണ് രാധാകൃഷ്ണപിള്ള കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടിനൊപ്പം അസി. കമ്മീഷണര്‍ കവറിങ് ലെറ്റര്‍കൂടി വെച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.