ഐസ്ക്രീം കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

single-img
27 September 2011

ഐസ് ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന്‌ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്‌തമാക്കി.ഐസ്ക്രീം കേസില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ശരിയായ അന്വേഷണം നടന്നുവെന്നും എന്നാല്‍ ഭരണമാറ്റം ഉണ്ടായതോടെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്. ഈ പരാതിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയും അനുബന്ധ രേഖകളും ഹൈക്കോടതി പരിശോധിച്ചു.