ഹിന്ദുക്കളെ പിണറായി അവഹേളിക്കുന്നെന്ന് കുമ്മനം

single-img
20 September 2011

കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതു സ്വത്താണെന്നുള്ള പിണരായി വിജയന്റെ പ്രസ്താവനക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്ത്.പിണറായി ക്ഷേത്ര വിശ്വാസത്തെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പിണറായിയുടെ പ്രസ്താവന അസംബന്ധമാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളുടെ സ്വത്ത് പൊതുസ്വത്ത് ആണെന്നു പറയാനുള്ള ആര്‍ജവം പിണറായി കാണിക്കണമെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രസമ്പത്തിനെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച മുഹമ്മദ് ഗസ്‌നിയുടെയും മുഹമ്മദ് ഗോറിയുടെയും ശബ്ദമാണെന്ന് ഹിന്ദുപാര്‍ലമെന്റ് ആത്മീയസഭയുടെ ഉന്നതതല യോഗം ആരോപിച്ചു.