അട്ടപ്പാടി കൈയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുക്കും:ഉമ്മൻചാണ്ടി

single-img
20 September 2011

തിരുവനന്തപുരം:അട്ടപ്പാടിയില്‍ കാറ്റാടി കമനി ആദിവാസികളിൽ നിന്ന് തട്ടിയെടുത്ത ഭൂമി സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ആദിവാസി ഭൂമിയില്‍ കാറ്റാടി കമ്പനി ഏക്കര്‍ 85.21 ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നു അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം

[pullquote]കാറ്റാടിയന്ത്രങ്ങള്‍ കെ.എസ്‌.ഇ.ബിയെ ഏല്‌പിച്ച്‌ അതില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതം ആദിവാസികള്‍ക്കു നല്‍കണമെന്നതാണ്‌ സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍, ആദിവാസികളുടെയും അവരുടെ സംഘടനകളുടെയും താല്‍പര്യപ്രകാരം മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി[/pullquote].ആദിവാസി ഭൂമി കൈയേറിയവര്‍ക്കെതിരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം തുടരും. കുറ്റക്കാരെന്നും കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

മന്ത്രിസഭാ തീരുമാനങ്ങള്‍ :

  • എറണാകുളത്ത്‌ മാരിടൈം സര്‍വ്വകലാശാല സ്‌ഥാപിക്കുന്നതിന്‌ 60 ഏക്കര്‍ ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്താല്‍ ജില്ലാ കലക്‌ടറെ നിയോഗിച്ചു.
  • ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഒഫ് പ്രോസിക്യൂഷന്‍ വിജിലന്‍സ് ആയി ജി.ശശീന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പാമോയില്‍ കേസില്‍ ഇടപെടുന്നതിന് ശശീന്ദ്രന് അധികാരമുണ്ടാവില്ല
  •  പുല്ലുമേട്‌ ദുരന്തം അന്വേഷിച്ച ജസ്‌റ്റീസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 26 ന്‌ ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും
  •  സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പരിപാടിയുടെ കരട്‌ രൂപം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌ത് പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഒരുവര്‍ഷ കര്‍മ്മ പരിപാടി പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.