വരുന്നൂ ടാബ്ലറ്റ് യുദ്ധം

single-img
13 September 2011

ടാബ്‌ലറ്റ് മാര്‍ക്കറ്റില്‍ ലോകവിപണിയിലെ വമ്പന്‍മാരും കുഞ്ഞന്മാരുമായി പല കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങള്‍ ഇറക്കി ഓരോദിവസവും മത്‌സരിക്കുകയാണ്. ചിലകമ്പനികള്‍ വിലകള്‍ക്ക് പ്രാധാന്യം നല്‍കാതെ കൂടുതല്‍ സാധ്യതകളിലും മേന്മകളിലും ഉല്പന്നങ്ങളിറക്കുന്നു. ചിലവ താരതമ്യേന വിലകുറഞ്ഞവ ഇറക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ടാബ്‌ലറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്‍പ്പെടുത്തിയവയും താരതമ്യേന വിലകുറഞ്ഞവയുടെ പിറകെയാണ്. ഇത്തരത്തില്‍ 15,000 രൂപയ്ക്ക് താഴെവരുന്ന പത്തിനം ടാബ്‌ലെറ്റുകളെ പരിചയപ്പെടാം. 2011 ല്‍ ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിലൈയന്‍സ് 3ജി ടാബ്: 12,999 രൂപ വിലയുള്ള ഇതില്‍ 7 ഇഞ്ച് മള്‍ട്ടിടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 2.3 (ജിന്‍ജര്‍ബ്രഡ്) ഓപ്പറേറ്റിംഗ് സിസ്റ്റം, 2 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, വി.ജി.എ ഫ്രണ്ട് ക്യാമറ, 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 512 എം.ബി റാം, 389 ഗ്രാം ഭാരം.

എം.എസ്.ഐ എന്‍ജോയ് പാഡ്: 13,999 രൂപ വിലയുള്ള ഇതില്‍ 7 ഇഞ്ച് സ്‌ക്രീന്‍, 14,999 വിലയുള്ള മറ്റൊരു മോഡലിന് 10 ഇഞ്ച് സ്‌ക്രീന്‍. ആന്‍ഡ്രോയിഡ് 2.3 ഒ.എസ്, 1.2 ജിഎച്ച്ഇസഡ് പ്രോസസര്‍, 512 എം.ബി. റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എസ്‌റ്റേണല്‍ മെമ്മറി.

ബീറ്റല്‍ മാജിക്: 9,999 രൂപ വിലയുള്ള ഇതില്‍ 7 ഇഞ്ച് ടിഎഫ്.ടി ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 2.2 (ഫ്രോയോ) ഒ.എസ്, 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ക്യാമറ, 8 ജിബി ഇന്റേണല്‍ മെമ്മറി, 16 ജി.ബി വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ എസ്.ഡി കാര്‍ഡ്, 512 ജി.ബി റാം 1 ജിഎച്ച്ഇസഡ് പ്രോസസര്‍.

മെര്‍ക്കുറി എംടാബ്: 9,499 രൂപ വിലയുള്ള ഇതില്‍ 7 ഇഞ്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 2.3 ഒ.എസ്, 1.2 ജിഎച്ച്ഇസഡ് കോര്‍ പ്രോസസര്‍, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 512 എം.ബി റാം 400 ഗ്രാം ഭാരം.

എച്ച്.സി.എല്‍ എംഇ എഇ7: 14,990 രൂപ വിലയുള്ള ഇതില്‍ 7 ഇഞ്ച് റിസസ്റ്റീവ് ടച്ച് സ്‌കീന്‍, ആന്‍ഡ്രോയിഡ് 2.2 ഒ.എസ്, 800 എംഎച്ച്ഇസഡ് പ്രോസസര്‍, 2 ജിബി ബില്‍റ്റ് ഫഌഷ് മെമ്മറി, 8 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 256 എം.ബി ഡി.ഡി.ആര്‍2 റാം, 0.3 എം.പി ഫ്രണ്ട് ഫേയ്‌സിംഗ് ക്യാമറ, 400 ഗ്രാം ഭാരം.

ഇന്‍ഫിബിം ഫി: 14,999 രൂപ വില, 7 ഇച്ച് ഡിസ്‌പ്ലേ (800ഃ 800 പിക്‌സല്‍ റസല്യൂഷണ്‍), ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പതിപ്പുകള്‍, 8 ജിബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി എക്‌സ്‌റ്റേണല്‍ മെമ്മറി, 256 എം.ബി റാം.

ഒലീവ് ഐപാഡ് വിടി100: 14,990 രൂപ വില, 7 ഇഞ്ച് ടച്ച് സ്‌കീന്‍, ആന്‍ഡ്രോയിഡ് 2.2 ഒ.എസ്, 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ വി.ജി.എ ഫ്രണ്ട് ക്യാമറ, 512 എം.ബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി.

ബിനാടോണ്‍ ഹോംസര്‍ഫ് 705: 7,999 രൂപ വില, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 2.1 (എക്ലയര്‍) ഒ.എസ്, 2 ജിബി ഇന്റേണല്‍ മെമ്മറി, 256 എം.ബി റാം, ആഡീഷണല്‍ സ്‌റ്റോറേജ് എസ്.ഡി സ്‌ളോട്ട്.

സ്‌പൈസി എംഐ720: 11,990 രൂപ വില, 7 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 2.2 ഒ.എസ്, 800 എംഎച്ച്ഇസഡ് പ്രോസസര്‍, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, വിജിഎ ഫ്രണ്ട് ക്യാമറ, 512 എം.ബി റാം.

ഐബാള്‍ സ്ലൈഡ്: 13,995 രൂപ വില. 7 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 2.3 ഒ.എസ്, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 8 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി, 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, 1.2 ജിഎച്ച്ഇസഡ് ട്രിപ്പിള്‍ കോര്‍ പ്രോസസര്‍,512 എം.ബി റാം.