കാലഹരണപ്പെട്ട പ്രത്യേയശാസ്ത്രമാണു സിപിഎമ്മിന്റേതെന്ന് ബുദ്ധദേവ്

single-img
3 September 2011

കേരളത്തിലെ സിപിഎം നേതാക്കൾ അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങൾ പുറത്തായതിനു പിന്നാലെ മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് അമേരിക്കൻ അംബാസഡറുമായി നടത്തിയ സംഭാഷണങ്ങളും വിക്കിലീക്സ് പുറത്തുവിട്ടു.പ്രത്യയശാസ്ത്രവും സി.പി.എമ്മും മാറിയില്ലെങ്കില്‍ നാശം നേരിടേണ്ടിവരുമെന്ന്ബുദ്ധദേവ് ഭട്ടാചാര്യ യു.എസ്. അംബാസഡറോട് പറഞ്ഞതായണു വിക്കിലീക്സ് രേഖ.പഴകിയ ആശയങ്ങളും നേതൃത്വവുമാണ് പാർട്ടിയെ നയിക്കുന്നതെന്നും ബുദ്ധദേവ് അഭിപ്രായപ്പെട്ടു.പാര്‍ട്ടി നേതൃത്വത്തില്‍ സാങ്കേതികവിദഗ്‌ധരുടെ അഭാവത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതൃത്വത്തിലും ഭരണതലത്തിലും സാങ്കേതികവിദഗ്‌ധര്‍ക്കുള്ള സ്വാധീനം ചൂണ്ടിക്കാട്ടി.മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ മാത്രം നേതൃത്വത്തിലേക്ക് കടന്ന് വരുന്നതാണു ഇടത് പക്ഷത്തിന്റെ അപചയത്തിന്റെ കാരണമെന്നും ബുദ്ധദേവ് യു എസ് അംബാസിഡർ തിമോത്തി റോമറോട് പറഞ്ഞു.അമേരിക്കൻ വ്യവസായങ്ങൾ ബംഗാളിലെത്തിക്കാൻ സഹായിക്കണമെന്നും ബുദ്ധ്ദേവ് അഭ്യർതഥിച്ചു,കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റിനെ ബുദ്ധദേവ് ഏറെ പ്രശംസിച്ചതായും സന്ദേശത്തിൽ പറയുന്നു.