അമേരിക്കയോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് അച്യുതാനന്ദൻ

single-img
2 September 2011

കോഴിക്കോട്:സിപിഎംനു അമേരിക്കയോടുള്ള നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ.അമേരിക്കയെന്നും അമേരിക്കൻ സാമ്രാജ്യത്വമെന്നും വേർതിരിവില്ല.ജനങ്ങളുടെ മുന്നിൽ അമേരിക്കൻ സാമ്രാജ്യത്വം ഒറ്റപ്പെട്ടിരിക്കുകയാണെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു.വിക്കിലീക്സ് വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതിരോധത്തിലായ സിപിഎം നേതൃത്വം സീകരിച്ച പൊതുനിലപാടിനു വിരുദ്ധമായ നിലപാടാണു വി എസ് സ്വീകരിച്ചിരിക്കുന്നത്.സി പി എം അമേരിക്കക്ക് എതിരല്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞിരുന്നു.

അമേരിക്കൻ ഉദ്യോഗസ്ഥരോട് കൈരളി ടിവി മുൻ എംഡി ബ്രിട്ടാസ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബ്രിട്ടാസ് ഏത്തരക്കാരനാണെന്ന് എല്ലാവർക്കുമറിയാം എന്നായിരുന്നു മറുപടി.മർഡോക്കിന്റെ ആളായാണു ബ്രിട്ടാസ് പ്രവർത്തിക്കുന്നത്,വാർത്ത ചോര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാപ്പുപറഞ്ഞയാളാണ്. അതുകൊണ്ടുതന്നെ ബ്രിട്ടാസ് ആക്ഷേപത്തിന് വിധേയനായാല്‍ അതില്‍ തെറ്റില്ലെന്നും വി എസ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും മുനീർ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അച്യുതാനന്ദൻ പറഞ്ഞു