ഹസാരെയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

single-img
16 August 2011

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. സിവില്‍ ലൈന്‍സ് മേഖലയില്‍ പ്രകടനം നടത്തിയ അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടായിരുന്നു പ്രകടനങ്ങള്‍. പൊലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഹസാരെയെ തടങ്കലില്‍ പാര്‍പ്പിച്ച പൊലീസ് ഓഫിസേഴ്സ് മെസ് വളപ്പിനു സമീപം റോഡില്‍ കുത്തിയിരുന്ന് അനുയായികള്‍ ധര്‍ണ നടത്തി.

നൂറുകണക്കിന് ഹസാര അനുകൂല പ്ലക്കാര്‍ഡുകളും ഏന്തി ആളുകള്‍ സിറ്റി സ്ക്വയറില്‍ തടിച്ചു കൂടി.’വീ സല്യൂട്ട് അണ്ണാ ഹസാരെ,സേവ് ദ് കണ്‍ട്രി ഫ്രം കറപ്റ്റ് പൊളിറ്റീഷ്യന്‍സ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് അനുയായികള്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഹസാരെയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെമഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ റാലേഗാവ് സിദ്ധിയില്‍ തെരുവുകളില്‍ ഇറങ്ങി ആളുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഹസാരെയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നയുടന്‍ യുവാക്കളും സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞു ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. ഹസാരെ അനുകൂലികള്‍ അഹമ്മദ് നഗറില്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു.അറസ്റ്റിനെതിരെ ഒരു വിഭാഗം പേര്‍ നിരാഹാര സമരവും തുടങ്ങി.ജില്ലാ കലക്ടറേറ്റിനു മുമ്പില്‍ ഹസാരെ അനുകൂലികള്‍ ധര്‍ണ നടത്തും.

രാജസ്ഥാനിലെ ജയ്പൂരിലും ഹസാരെയെ അനുകൂലിച്ച് ആളുകള്‍ പ്രകടനം നടത്തി.