സ്വാതന്ത്യ്രദിനത്തിന്റെ ആഘോഷങ്ങള്‍ യു.എ.ഇയിലും

single-img
16 August 2011

ഇന്ത്യയുടെ അറുപത്തഞ്ചാമത് സ്വാതന്ത്യ്രദിനത്തിന്റെ ആഘോഷങ്ങള്‍ യു.എ.ഇയിലും നടന്നു. ദുബായില്‍ കോണ്‍സുലറ്റ് ജനറല്‍ സഞ്ജയ് വര്‍മ ദേശീയ പതാക ഉയര്‍ത്തി. യു.എ.ഇയുട വിവിധ എമിറേറ്റുകളിലും ഇന്ത്യന്‍ സമൂഹം ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വിദ്യാര്‍ഥികളടക്കം വിവിധ ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ തന്നെ കോണ്‍സുലേറ്റില്‍ എത്തിയിരുന്നു. സ്വാതന്ത്യ്രദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ പ്രസംഗം സഞ്ജയ് വര്‍മ അവതരിപ്പിച്ചു. ഇന്ത്യയുടെ കഴിഞ്ഞ കാലത്തെ നേതാക്കളെക്കുറിച്ച് സംസാരിച്ച കോണ്‍സല്‍ ജനറല്‍, പുതിയ തലമുറ ഈ നേതാക്കളുടെ ജീവിതങ്ങള്‍ കണ്ട് പഠിക്കണമെന്ന് ആഹ്വാനം ചെയ്തു. ദുബായിലെ ഇന്ത്യന്‍ കലാകാരന്‍മാരുടെ സാഹിത്യ കലാ സൃഷ്ടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുമെന്ന് അറിയിച്ച കോണ്‍സല്‍ ജനറല്‍, ഇന്ത്യന്‍ കോണ്‍സുലറ്റ് സോഷ്യല്‍ നെറ്റ്വ്്ര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലും സ്വന്തം പേജ് ആരംഭിച്ച കാര്യവും പ്രഖ്യാപിച്ചു.. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മല്‍ഹാര്‍ എന്ന സംഘത്തിന്റെ ദേശഭക്തി ഗാനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്കിറ്റും ഉണ്ടായിരുന്നു. അബുദാബിയിലെ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് ദേശീയ പതാക ഉയര്‍ത്തി. അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലും ഇന്ത്യന്‍ സമൂഹം സ്വാതന്ത്യ്രദിനം ആഘോഷിച്ചു.