ഇന്ത്യ 224 റണ്‍സിന് പുറത്ത്‌

single-img
10 August 2011

എഡ്ജ്ബാസ്റ്റണ്‍: ലോര്‍ഡ്‌സിന്റെയും ട്രെന്റ് ബ്രിഡ്ജിന്റെയും തനിയാവര്‍ത്തനം തന്നെ എഡ്ജ്ബാസ്റ്റണിലും. ഇംഗ്ലീഷ് പേസിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് കാലിടറി. വിജയിച്ചേ തീരൂ എന്ന അവസ്ഥയായിട്ടും മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തകരുന്ന കാഴ്ചായാണ് കണ്ടത്. വമ്പന്മാരെല്ലാം നിസാരമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ഇന്ത്യ 224 റണ്‍സിന് പുറത്ത്. മൊത്തം സ്‌കോര്‍ നൂറ് റണ്‍സില്‍ ഒതുങ്ങുമെന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് ഏറെ നാളുകള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ ധോനിയാണ്. 96 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ധോനിയാണ് ടോപ്‌സ്‌കോറര്‍. ധോനിയും പ്രവീണ്‍കുമാറും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 84 റണ്‍സാണ് ഇന്ത്യയെ ഒരു വന്‍ ദുരന്തത്തില്‍ നിന്ന് പേരിനെങ്കിലും രക്ഷിച്ചത്. പ്രവീണ്‍ 39 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. ലക്ഷ്മണ്‍ 30 ഉം ഗംഭീര്‍ 38 ഉം രാഹുല്‍ ദ്രാവിഡ് 22 ഉം റണ്‍സെടുത്തപ്പോള്‍ സെവാഗ് പൂജ്യനായും സച്ചിന്‍ ഒന്നും സുരേഷ് റെയ്‌ന നാലും റണ്ണെടുത്ത് പുറത്താവുകയായിരുന്നു.

നാലു വിക്കറ്റ് വീതം നേടിയ ബ്രോഡും ബ്രെസ്‌നനുമാണ് ഇന്ത്യയെ തകര്‍ത്തത്. ആന്‍ഡേഴ്‌സണ്‍ രണ്ടു വിക്കറ്റെടുത്തു.