വിതുര പെണ്‍വാണിഭം: കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി

single-img
10 August 2011

കൊച്ചി: വിതുര പെണ്‍വാണിഭ കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഹര്‍ജിയില്‍ പെണ്‍കുട്ടി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഴ് കേസുകളില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ ഒഴിവാക്കണം. ഒരു കുടുംബിനിയായി കഴിയുന്ന തന്റെ കുടുംബജീവിതത്തെ ഇത് ബാധിക്കും. ഓരോ തവണയും കോടതിയില്‍ ഹാജരാകുന്നത് പീഡനത്തിന് സമാനമായ അനുഭവമാണ്. താന്‍ ഒരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി കോടതി ബുധനാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കും.