സ്പാനിഷ് മസാല സ്പെയിനില്‍

single-img
5 August 2011

വന്‍വിജയമായ ചാന്തുപൊട്ടിനു ശേഷം ദിലീപ്-ലാല്‍ ജോസ്-ബെന്നി പി നായരമ്പലം ഒന്നിക്കുന്ന പുതിയ ചിത്രമാണ് സ്പാനിഷ് മസാല. പൂര്‍ണമായും സ്പെയിനില്‍ ചിത്രീകരിക്കുന്ന ഈ ചിത്രം ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദ് നിര്‍മിക്കുന്നു. ഓഗസ്റ്റ് ഒന്നിന് സ്പെയിനില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ വീണ്ടും ഒരു വിദേശ നായികയെ പരിചയപ്പെടുത്തുകയാണ് ലാല്‍ ജോസ്.

ഓസ്ട്രിയയിലെ വിയന്ന സ്വദേശിയായ ഡാനിയേല ഫെഡേരിയാണ് സ്പാനിഷ് മസാലയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്പെയിനില്‍ ചിത്രീക രിക്കുന്ന ആദ്യ മലയാളസിനിമയായിരിക്കും ലാല്‍ ജോസിന്റെ സ്പാനിഷ് മസാല.

ചാര്‍ളി ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് സ്പെയിനിലെത്തിയത്. ചാര്‍ളിയുടെ ജീവിതത്തില്‍ ഈ യാത്ര ഒരു വഴിത്തിരിവായിരുന്നു. ചാര്‍ളിയ്ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞില്ല. സ്പെയിനില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ച ചാര്‍ളി ഒരു ജോലിക്കായി ശ്രമിക്കുന്നു. പരിചയമില്ലാത്ത നാട്, അറിയാത്ത ഭാഷ, വ്യത്യസ്തമായ സംസ്കാരവും ജീവിത രീതിയും. എല്ലാ അര്‍ഥത്തിലും ചാര്‍ളി നട്ടം തിരിഞ്ഞുവെന്നു സാരം.

ഇതിനിടയിലാണ് ജമീല എന്ന പെണ്‍കുട്ടിയുമായി ചാര്‍ളി യാദൃച്ഛിമായി പരിചയ പ്പെടുന്നത്. ഇന്ത്യയിലെ സ്പാനിഷ് അംബാസഡറായിരുന്ന ഫിലിപ്പിന്റെ മകളാ യിരുന്നു ജമീല. ജനിച്ചതും പഠിച്ചതും ഇന്ത്യയിലായതിനാല്‍ ഇന്ത്യയിലെ ആചാരങ്ങളും ജീവിതരീതികളും സംസ്കാരവും ജമീലയ്ക്ക് പരിചിതമായിരുന്നു. മാത്രമല്ല, അതെല്ലാം ജമീലയ്ക്ക് ഇപ്പോഴും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ യാണ് ചാര്‍ളി ഒരു ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ ഏറെ സൌഹൃദം കാണിച്ചത്. പക്ഷേ ഈ സൌഹൃദം പ്രണയത്തിലേയ്ക്ക് തെന്നിമാറിയപ്പോള്‍ അവരുടെ ജീവിത ത്തിലുണ്ടായ രസകരവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങളാണ് ലാല്‍ ജോസ് സ്പാനിഷ് മസാലയില്‍ ചിത്രീകരിക്കുന്നത്.

സ്പെയിന്റെ തലസ്ഥാനമായ മാന്‍ഡ്രിച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ചാര്‍ളിയായി ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡാനിയേലയാണ് ജമീലയായി പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പുതു മുഖം നെല്‍സണ്‍, ക്ളെമെന്റ്, ജാവിയര്‍, ക്രൈസ് ഹൊബ്സ്, ഗോപാലന്‍, വിനയ പ്രസാദ്, കലാരഞ്ജിനി.

ബെന്നി പി നായരമ്പലം കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വഹിക്കുന്നു. നവാഗതനായ വേണുഗോപാലന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കും. ചാന്തുപൊട്ടിന്റെ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ തന്നെയായിരുന്നു.

കല- ഗോകുല്‍ദാസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, അരവിന്ദ് കെ ആര്‍, സ്റ്റില്‍സ് – ഷാനി, പരസ്യകല- ജിസണ്‍ പോള്‍, അസോസിയേറ്റ് ഡയറക്ടര്‍- സലാം പാലപ്പെട്ടി, സംവിധാന സഹായികള്‍- രഘുരാമവര്‍മ, സംജിത സുനില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഹാരിഷ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നാസിം പി എം, ലൈന്‍ പ്രൊഡ്യൂസര്‍- സി വി സജിത്ത്.

മലയാളത്തില പ്രമുഖ താരങ്ങള്‍ക്കൊപ്പം സ്പെയിനിലെ അറിയപ്പെടുന്നവരും അഭിനയിക്കുന്നു. സ്പാനിഷ് മസാല വിയന്ന, ചെക്ക് റിപ്പബ്ളിക്, മാന്‍ഡ്രിച്ച എന്നിവിട ങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.