ബി.എസ്.എന്‍.എല്‍. നിരക്ക് കുറച്ചു

single-img
4 August 2011

തിരുവനന്തപുരം: ഐ.എസ്.ഡി. കോളുകള്‍ വിളിക്കുന്നതിനുള്ള ബി.എസ്.എന്‍.എല്ലിന്റെ യൂണിവേഴ്‌സല്‍ ഐ.ടി.സി. കോളിങ് കാര്‍ഡിന്റെ നിരക്കുകള്‍ കുറച്ചു. റംസാന്‍ പ്രമാണിച്ച് 30 രൂപയുടെ അധിക സംസാരമൂല്യം നല്‍കുന്ന പ്രത്യേക ഓഫറും ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ചു.

യൂണിവേഴ്‌സല്‍ ഐ.ടി.സി. കാര്‍ഡുകളുടെ പുതിയ നിരക്കുകള്‍ പ്രകാരം അമേരിക്ക, കാനഡ, ചൈന, തായ്‌ലന്‍ഡ്, മലേഷ്യ, ഓസ്‌ട്രേലിയ, സിങ്കപ്പുര്‍, ജര്‍മനി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കു വിളിക്കാന്‍ സെക്കന്‍ഡിന് ആറു പൈസയുടെ സ്ഥാനത്ത് മൂന്നു പൈസയായി കുറഞ്ഞു. യു.കെയിലേക്ക് സെക്കന്‍ഡിന് 13 പൈസയായിരുന്ന നിരക്കും ഇപ്പോള്‍ മൂന്നു പൈസയായി കുറഞ്ഞു. 1288425 എന്ന നമ്പരില്‍ വിളിച്ച് ഐ.വി.ആര്‍.എസ്. നിര്‍ദേശങ്ങള്‍ പിന്തുടരാവുന്നതാണ്.

റംസാന്‍ ഓഫറായി ആഗസ്ത് 31നു മുമ്പ് ആക്ടിവേറ്റ് ചെയ്യുന്ന യൂണിവേഴ്‌സല്‍ ഐ.ടി.സി. കോളിങ് കാര്‍ഡുകളില്‍ 30 രൂപ അധികസംസാരമൂല്യം ലഭിക്കും. 300 രൂപയോ അതില്‍ കൂടുതലോ തുകയ്ക്കുള്ള യൂണിവേഴ്‌സല്‍ ഐ.ടി.സി. കോളിങ് കാര്‍ഡുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.