ഡോളോ–650 കുറിച്ചുനൽകാൻ 1000 കോടി കൈക്കൂലി; അതീവ ഗൗരവമുള്ള വിഷയമെന്ന് സുപ്രീം കോടതി

single-img
19 August 2022

ഡോളോ 650-ന് പ്രചാരണം നൽകുന്നത് ഉടമകളായ മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ ഡോക്ടർമാർക്കും മറ്റും ആയിരം കോടി രൂപ കൈക്കൂലി നൽകിയ സംഭവം അതീവ ഗൗരവമുള്ള വിഷയമെന്ന് സുപ്രീം കോടതി. മെഡിക്കൽ റെപ്പുമാരുടെ സംഘടനയാണ് ഇക്കാര്യം സ്‌പ്രേയിം കോടതിയെ അറിയിച്ചത്.

ഗുരുതരമായ വിഷയമാണ് ഇതെന്നു പറഞ്ഞ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോട്‌ 10 ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം നൽകാൻ നിർദേശിച്ചു.

ഹർജിക്കാർക്കു വേണ്ടി സഞ്ജയ് പരീഖ് വിഷയം അവതരിപ്പിച്ചപ്പോൾ പാട്ടു കേൾക്കുന്നതുപോലെ സുഖമുള്ള കാര്യമല്ല താൻ കേൾക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.