മനീഷ് സിസോദിയയുടെ വീട്ടിലെ സി ബി ഐ റെയ്‌ഡ്‌; ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ

single-img
19 August 2022

ആം ആദ്മി പാർട്ടി വളരുന്നത് കൊണ്ടാണ് ബിജെപി അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് നേതാവും മുൻ നിയമന്ത്രിയുമായ കപിൽ സിബൽ. മനീഷ് സിസോദിയയുടെ വീട്ടിലെ സി ബി ഐ റെയ്‌ഡിനെ പരാമർശിച്ചായിരുന്നു കപിൽ സിബലിന്റെ പ്രസ്താവന.

സി ബി ഐയെയും ഇ ഡിയെയും കേന്ദ്ര സർക്കാരിന്റെ രണ്ട് വലിയ ആയുധങ്ങളാണ് എന്നാണു കപിൽ സിബൽ വിശേഷിപ്പിച്ചത്. ഇപ്പോൾ കെജ്‌രിവാൾ രാഷ്ട്രീയമായി വളരുകയാണ്. ഇത് ബിജെപിയെ അസ്വസ്ഥതപെടുത്തുന്നു. നേരത്തെ ലക്ഷ്യം സത്യേന്ദർ ജെയിൻ ആയിരുന്നു, ഇപ്പോൾ അത് സിസോദിയയാണ്’ എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമായി 21 സ്ഥലങ്ങളിൽ ആണ് സി ബി ഐ റെയ്‌ഡ്‌ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും റെയ്‌ഡ്‌ നടത്തുന്നത്. നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലെ സിബിഐ റെയ്‌ഡിനെ അരവിന്ദ് കെജ്രിവാൾ സ്വാഗതം ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. ഡല്‍ഹിയിലെ 16 ഇടങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മനീഷ് സിസോദിയയുടെ വീട്ടിലും പരിശോധന. അതേസമയം, സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നതായി സിസോദിയ പ്രതികരിച്ചു. രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കൽ പതിവാണെന്ന് സിസോദിയ ട്വീറ്റിൽ പറഞ്ഞു.