യൂണിവേഴ്സിറ്റി ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യണം: എസ്എഫ്ഐ

single-img
19 August 2022

സംസ്ഥാന സർക്കാരിനെതിരെ തുറന്ന പോരിനിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ. സംസ്ഥാനങ്ങളെ ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ നീക്കം നടത്തുന്നതായും ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ ധാർമിക രോഷം പ്രകടിപ്പിക്കുന്നതായും എസ്.എഫ്.ഐ ആരോപിച്ചു.

ഒരിക്കലും ഒരു ഗവർണർ ധാർമിക രോഷം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്. യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റണമെന്നും ഇക്കാര്യം സർക്കാർ ആലോചിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. മാത്രമല്ല, സംസ്ഥാന ഗവർണർ മീഡിയ മാനിയക്കാണെന്നും, കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വമാണ് ഇത് ചെയ്യിക്കുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു.