സമൂഹത്തിലെ പ്രിവിലേജും സ്വാതന്ത്ര്യവും; ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്: അനശ്വര

single-img
18 August 2022

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിർമ്മാണം ചെയ്യുന്ന മൈക്ക് ആണ് അനശ്വരയുടെ പുതിയ ചിത്രം. ഈചിത്രത്തിന്റെ പ്രചാരണാർഥം നടത്തിയ പ്രസ്സ്മീറ്റിൽ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . തനിക്ക് ഒരു ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നാണ് അനശ്വര പറഞ്ഞത്.

അനശ്വരയുടെ വാക്കുകൾ: “ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല സാറയെ പോലെ എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. ഇവിടെ അവർക്ക് സമൂഹത്തിൽ നിന്ന് കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം.

ഇവിടെ ഒരു പെൺകുട്ടി കുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ല .ഈ സമൂഹത്തിൽ നിന്നും വരുന്ന റെസ്‌പോൺസ് കൊണ്ടാണത്. ഈ സിനിമ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും.” അനശ്വര പറഞ്ഞു.