തെലുങ്ക് സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിലുണ്ടായ അപകടം; നടൻ നാസറിന് പരിക്ക്

single-img
18 August 2022

സ്പാർക്ക് എന്ന് പേരുള്ള തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. തെലങ്കാന പൊലീസ് അക്കാദമിയിൽ നടന്ന ചിത്രീകരണത്തിനിടെ പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിത്രത്തിൽ സഹതാരങ്ങളായ സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുക ആയിരുന്നുവെന്നാണ് വിവരം. നിലവിൽ നടന്റെ പരിക്ക് ​ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാ​ര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.