ജനങ്ങള്‍ക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാവില്ല; സുപ്രീം കോടതി

single-img
17 August 2022

ഡല്‍ഹി: ജനങ്ങള്‍ക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാവില്ലെന്ന പ്രഖ്യാപനവുമായി സുപ്രീം കോടതി.

ദ്രാവിഡ മുന്നേറ്റ കഴകം ഫയല്‍ ചെയ്ത പരാതി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

ചൊവ്വാഴ്ചയാണ് ഡിഎംകെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. പാര്‍ട്ടി ജനങ്ങള്‍ക്കും നല്‍കുന്നതെല്ലാം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വാഗ്ദാനം ചെയ്യുന്നവയായി കണക്കാക്കാനാകില്ലെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നവയ്ക്ക് പല തരത്തിലുള്ള മാനങ്ങളും ഉദ്ദേശങ്ങളും ഉണ്ടാകുമെന്നും കോടതി മുമ്ബാകെ പാര്‍ട്ടി മൊഴി നല്‍കി. ഡിഎംകെയെ പ്രതിനിധീകരിച്ച്‌ പി വില്‍‌സണാണ് കോടതിയില്‍ ഹാജരായത്.

ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന് ഡിഎംകെ വാദിച്ചു. ആയതിനാല്‍, ഇത് അന്വേഷിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നതായും അവര്‍ കോടതിയെ ബോധിപ്പിച്ചു. പൊതുജനങ്ങളുടെ പണം ശരിയായ രീതിയില്‍ ചെലവഴിക്കുന്നതാണ് ഇക്കാര്യത്തിലെ പ്രസക്തമായ വിഷയമെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്.