ശ്രീരാമജന്മഭൂമി ഇടനാഴി: ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണത്തിന് യുപി സർക്കാർ 107 കോടി ആദ്യഗഡു അനുവദിച്ചു

single-img
16 August 2022

അയോധ്യയിൽ ശ്രീ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനും നവീകരിക്കുന്നതിനുമായി യുപി സർക്കാർ 107 കോടിയുടെ ആദ്യ ഗഡു ചൊവ്വാഴ്ച അനുവദിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പദ്ധതിയുടെ ആദ്യ ഗഡു പണം അനുവദിച്ചതായി മാധ്യമങ്ങളോട് സംസാരിക്കവെ യുപി എസിഎസ് ഹോം അവനീഷ് കുമാർ അവസ്തിയാണ് സ്ഥിതീകരിച്ചത്.

രാമജന്മഭൂമിയിലേക്കുള്ള റോഡ് 700 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്നും ഇതിനായി 62 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് റോഡുകളും അനുവദിച്ച് നവീകരിക്കും. പി.ഡബ്ല്യു.ഡി പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ പ്ലാൻ അനുസരിച്ച് അയോധ്യയുടെ വികസനത്തിനായി മൂന്ന് റോഡുകൾ നവീകരിക്കാനും ആറ് പാർക്കിംഗ് സ്ഥലങ്ങൾ സ്ഥാപിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു.

അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പാർക്കിങ് സ്‌പേസ് നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും നവീകരിച്ച റോഡുകൾ ഡ്രെയിനേജ്, ലൈറ്റിംഗ്, കേബിളുകൾ, ഫുട്‌പാത്ത് സംവിധാനം എന്നിവയുള്ള ആധുനികമായിരിക്കുമെന്നും എസിഎസ് ഹോം എ കെ അവസ്തി പറഞ്ഞു.

അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണം അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നും ജനങ്ങൾക്ക് രാംലല്ലയെ കാണാൻ കഴിയുമെന്നും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ഈ ആഴ്ച ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നല്ല വേഗത്തിലാണ് നടക്കുന്നതെന്നും അതിനാൽ 2023 ഡിസംബറിൽ ക്ഷേത്രം ഭക്തർക്കായി സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.