എല്ലാവര്‍ക്കും മാറ്റങ്ങള്‍ വരുന്നത് ഇഷ്ടമാണ്, എന്നാൽ ആര്‍ക്കും വിപ്ലവകാരിയാകാന്‍ ഇഷ്ടമല്ല: നവ്യ നായർ

single-img
16 August 2022

ദീർഘമായ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ച് വന്നപ്പോള്‍ നവ്യയുടെ ആരാധകര്‍ ആ വരവ് ആഘോഷമാക്കിയിരുന്നു. ഈ രണ്ടാം വരവിൽ ഒരുത്തീ എന്ന സിനിമയാണ് ഒരു ബ്രേക്ക് കൊടുത്തത്.ഇപ്പോൾ ഇതാ, വ്യക്തികളുടെ സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അത് വ്യക്തികള്‍ നേടിയെടുക്കേണ്ടതാണെന്നും നവ്യ നായര്‍ അടുത്തിടെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് .

നവ്യ പറഞ്ഞത്: “എല്ലാവര്‍ക്കും മാറ്റങ്ങള്‍ വരുന്നത് ഇഷ്ടമാണ്. എന്നാൽ ഇവിടെ ആര്‍ക്കും വിപ്ലവകാരിയാകാന്‍ ഇഷ്ടമല്ല. വിപ്ലവകാരി നമ്മുടെ വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്

അതേപോലെ തന്നെ, ചെറുപ്പത്തിൽ സ്കൂൾ കലോത്സവ വേദിയിലെ മിന്നും താരമായിരുന്നു നവ്യ നായർ. കലോത്സവത്തിൽ മാർക്കിൽ വ്യത്യാസം വന്നപ്പോൾ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന നവ്യയുടെ വീഡിയോ ഇപ്പോഴും ഷെയർ ചെയ്യപ്പെടാറുണ്ട്. സ്‌കൂള്‍ കലോത്സവത്തിനിടെ കലാതിലകപട്ടം നഷ്ടപ്പെട്ട് പോയതിന്റെ വിങ്ങലില്‍ നവ്യ കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്ന് നവ്യയ്‌ക്കൊപ്പം കട്ടയ്ക്ക് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്.

സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വൈറലായിരുന്നു. പിന്നാലെ ഇരുവരും സിനിമയിലേക്ക് എത്തിയെങ്കിലും ഈ കഥ ഓരോ കലോത്സവങ്ങള്‍ക്കിടയിലും വീണ്ടും ഈ വീഡിയോ പൊങ്ങി വരും.

‘ഇപ്പോഴും പലരും ആ വീഡിയോ ഇടയ്ക്കിടെ എനിക്ക് ഫോർവേഡ് ചെയ്ത് തരും. അപ്പോഴെല്ലാം അത് തുറന്ന് ഒരു വട്ടമെങ്കിലും ഞാൻ കാണും. ആ അവസ്ഥയിൽ നിന്ന് ഭ​ഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേയെന്നാണ് അപ്പോൾ ഞാൻ ചിന്തിക്കാറുള്ളത്’ നവ്യാ നായർ പറയുന്നു.