പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; ലീഗിനെതിരെ പരാതിയുമായി സിപിഎം

single-img
15 August 2022

വയനാട് ജില്ലയിലെ കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെയായി ദേശീയ പതാക കെട്ടിയതായി പരാതി. ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെ രാജ്യത്തിന്റെ ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കണിയാമ്പറ്റ മില്ലുമുക്കിൽ നടന്ന സംഭവത്തിൽ പരാതിയിന്മേൽ 4 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു.