തടിച്ചിരിക്കുമ്പോഴാണ് നല്ല ഭം​ഗിയുള്ളതെന്ന് പറഞ്ഞു; ധനുഷ് ബോഡി ഷെയ്മിം​ഗ് ഒരിക്കലും ചെയ്യില്ലെന്ന് നിത്യ മേനോൻ

single-img
15 August 2022

തമിഴിൽ ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തിരുച്ചിത്രമ്പലം. ഇതിൽ നിത്യ മേനോൻ, പ്രിയ ഭവാനി, റാഷി ഖന്ന, പ്രകാശ് രാജ് എണ്ണിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് . ചിത്രത്തിൽ പഴം എന്ന് വിളിപ്പേരുള്ള ഫുഡ് ഡെലിവറി ബോയുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.

നായകനായ ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ മേനോൻ എത്തുന്നത്. താൻ ധനുഷിനൊപ്പം സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവത്തെ പറ്റി സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.


ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധനുഷ് വളരെ ബഹുമാനം തരുന്ന വ്യക്തിയാണെന്നും തന്റെ നല്ല സുഹൃത്താണെന്നും നിത്യ പറയുന്നു. സിനിമയെ വളരെ പാഷനോടെ കാണുന്ന വ്യക്തിയാണ് ധനുഷ്. അതേ പാഷൻ വെച്ചു പുലർത്തുന്നവരെ നടൻ വളരെധികം അഭിനന്ദിക്കുമെന്നും നിത്യ പറയുന്നു.

വളരെയധികമായി മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നേരത്തെ ഒരുപാട് പരിഹാസങ്ങൾ കേട്ട നടനാണ് ധനുഷ്. ആ സാഹചര്യത്തെപ്പറ്റി തന്നോട് നടൻ തന്നോട് സംസാരിച്ചതിനെ പറ്റിയും നിത്യ മേനോൻ തുറന്നു പറഞ്ഞു. ബോഡി ഷെയ്മിം​ഗ് ധനുഷ് ചെയ്യുകയേ ഇല്ല. കാരണംഅയാൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കലും മറ്റൊരാൾ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന് ധനുഷ് ചിന്തിക്കില്ല എന്നും പറഞ്ഞിട്ടുണ്ടെന്ന് നിത്യ പറയുന്നു.

ഈ കാര്യങ്ങൾ എന്നെ സംബന്ധിച്ച് അത് വളരെ റിഫ്രഷിം​ഗ് ആയിരുന്നു. കാരണം എല്ലാവരും അങ്ങനെയാണ്. പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്നമായിരുന്നില്ല. എന്നോട് അദ്ദേഹം നീ തടിച്ചിരിക്കുമ്പോഴാണ് നല്ല ഭം​ഗിയുള്ളത്. അങ്ങനെ തന്നെ ഇരിക്ക് എന്ന് പറഞ്ഞു.

തടിയുള്ളപ്പോഴാണ് നല്ലത്. കുറച്ച് ഭക്ഷണം കഴിച്ചിട്ട് വാ, ചബ്ബിയായിരുന്നാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ പറയുമായിരുന്നു. എന്നാൽ എനിക്ക് വേറെ സിനിമകൾ ചെയ്യാനുണ്ട് തടിച്ചിരിക്കാൻ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്, ‘- നിത്യ പറഞ്ഞു.