എന്തിനാണ് കല്യാണം ഇപ്പോൾ കഴിച്ചു വെറുതെ തലവേദന ഉണ്ടാക്കുന്നത്: ദിവ്യ പിള്ള

single-img
14 August 2022

ഇതുവരെയുള്ള തന്റെ ജീവിതത്തിൽ കടന്നുപോകേണ്ടി വന്നിട്ടുള്ള പ്രണയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടിയായും അവതാരകയായുമെല്ലാം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ദിവ്യ പിള്ള. ഇതുവരെ . തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ ദിവ്യ പിള്ള.

ദിവ്യയുടെ വാക്കുകൾ: “തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതിനിപ്പോൾ ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ല. കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല എന്നുമാണ് ദിവ്യ പറയുന്നത്

ഇതോടൊപ്പം തന്നെ കല്യാണത്തെക്കുറിച്ച്‌ ദിവ്യ പറഞ്ഞ വാക്കുകളും രസകരമായിരുന്നു. എന്തിനാണ് കല്യാണം ഇപ്പോള്‍ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്. വിവാഹം ചെയ്തവർ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. കല്യാണം കഴിച്ചവരോട് ചോദിച്ചാല്‍ അവര്‍ ഇങ്ങോട്ട് ചോദിയ്ക്കുന്നത്, ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നാണ് എന്നും ദിവ്യ പറയുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും തനിക്ക് കല്യാണം ഒരു ഡെയ്ഞ്ചറസ് സോണ്‍ ആണെന്ന് ചിന്തയും തനിക്കില്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കില്‍ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോണ്‍ ആണ് എന്നും ദിവ്യ പറയുന്നുണ്ട്. അതേസമയം, എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കും എന്നും ദിവ്യ പിള്ള പറയുന്നു.