കോവിഡ് കൂടുന്നു; സ്കൂളുകളിലെ എല്ലാ സ്വാതന്ത്ര്യദിന പരിപാടികളും റദ്ദാക്കി ബിഹാർ സർക്കാർ; ഹർ ഘർ തിരംഗയെ അപമാനിച്ചെന്ന് ബിജെപി

single-img
14 August 2022

ബിജെപിയുടെ കാലുവാരിയുള്ള ഭരണമാറ്റത്തിന് ദിവസങ്ങൾക്ക് ശേഷം, ബിഹാർ സർക്കാർ സ്വാതന്ത്ര്യദിനത്തിൽ സർക്കാർ നടത്തുന്ന സ്കൂളുകളിലും എല്ലാ ജില്ലാ ഓഫീസുകളിലും എല്ലാ സാംസ്കാരിക പരിപാടികളും റദ്ദാക്കി.

സംസ്ഥാനത്തിൽ നേരത്തെ ജെഡിയു-ബിജെപി സർക്കാരായിരുന്നു അധികാരത്തിൽ. പക്ഷെ പെട്ടെന്നുള്ള ഒരു നീക്കത്തിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാർ പാർട്ടി മാറി ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇതിനു ശേഷമാണ് ഇപ്പോൾ ഈ നടപടി.

കഴിഞ്ഞ ഭരണത്തിന് കീഴിൽ, ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്റെ കീഴിൽ ഓഗസ്റ്റ് 15 (തിങ്കളാഴ്‌ച) സ്‌കൂളുകളിലും ജില്ലാ ഓഫീസുകളിലും ആഘോഷങ്ങൾ നടത്താൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ അത് റദ്ദാക്കി എന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം, പുതിയ സർക്കാർ തിരംഗയെ അപമാനിച്ചെന്ന് ബിജെപി ആഞ്ഞടിച്ചു. ഗോപാൽഗഞ്ച് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് അദ്ദേഹം പങ്കുവെച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികൾ പാടില്ലെന്നായിരുന്നു ഉത്തരവ്.

‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിനായി സംസ്ഥാന സർക്കാർ ജൂലൈയിൽ ഉത്തരവ് പുറപ്പെടുവിച്ചതായി അമിത് മാളവ്യ ഒരു ട്വീറ്റിൽ പറഞ്ഞു. എന്നാൽ സർക്കാർ മാറിയയുടൻ നിതീഷ്-തേജസ്വി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സ്‌കൂളുകളിലും ജില്ലാ ഓഫീസുകളിലും ആഗസ്ത് 15-ലെ പരിപാടി മാറ്റിവെക്കാൻ ഉത്തരവിട്ടു. ഇത് ത്രിവർണ്ണ പതാകയെ അപമാനിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.