തീവ്രവാദ ബന്ധത്തെ തുടർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവിയുടെയുടെ മകൻ ഉൾപ്പടെ 3 പേർക്ക് ജോലി നഷ്ടമായി

single-img
13 August 2022

തീവ്രവാദ ബന്ധത്തെ തുടർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവിയുടെയുടെ മകൻ, തീവ്രവാദ ബന്ധമുള്ള ബിട്ട കരാട്ടെയുടെ ഭാര്യ ഉൾപ്പടെയുള്ളവർക്കു ജോലി നഷ്ടമായി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇവരെ പിരിച്ചു വിട്ടത്.

ജമ്മു കശ്മീർ സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 (സി) ഉപയോഗിച്ച് ഇതുവരെ മൂന്ന് ഡസനിലധികം ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടിട്ടുണ്ട്.

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ഭീകരൻ ഫാറൂഖ് അഹമ്മദ് ദാർ എന്ന ബിട്ട കരാട്ടെയുടെ ഭാര്യ അസ്ബ അർസൂമന്ദ് ഖാൻ 2011 ബാച്ച് ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജെകെഎഎസ്) ഉദ്യോഗസ്ഥയാണ്. സർവകലാശാലയിൽ ശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്ന മുഹീത് അഹമ്മദ് ഭട്ട് കശ്മീർ, കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രൊഫസർ മാജിദ് ഹുസൈൻ ഖാദ്രി, ജമ്മു & കശ്മീർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജെകെഇഡിഐ) ഐടി മാനേജർ സയ്യിദ് അബ്ദുൽ മുയീദ് എന്നിവരെ ഇന്ത്യൻ ഭരണഘടനയുടെ 311-ാം അനുച്ഛേദം പ്രയോഗിച്ച് നീക്കം ചെയ്തത്.

നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പാകിസ്ഥാൻ ആസ്ഥാനമായുള്ള തലവൻ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് വ്യവസായ വാണിജ്യ വകുപ്പിലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മാനേജർ സയ്യിദ് അബ്ദുൾ മുയീദ്.