‘ന്നാ താൻ കേസ് കൊട് ’ പക്ഷെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 4.70 കോടി കേസുകൾ

single-img
12 August 2022
Supreme Court Bombay High Court judgment POCSO case

സുപ്രീംകോടതിയിൽ ഉൾപ്പടെ ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 4,70,12,190 കേസുകൾ എന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇതിൽ 56,000 സിവിൽ കേസുകളും, 15,000 ക്രിമിനൽ കേസുകളും അടക്കം 71,411 കേസുകൾ സുപ്രീം കോടതിയിൽ മാത്രം കെട്ടിക്കിടക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

കൂടാതെ ഈ വർഷം മാർച്ച് 21 വരെ 25 ഹൈക്കോടതികളിലായി 58,94,060 കെട്ടിക്കിടക്കുന്നു എന്നും, മന്ത്രി പറഞ്ഞു. 2016ൽ വിവിധ ഹൈകോടതികളിലായി 40.28 ലക്ഷം കേസുകളായിരുന്നത് ഈ വർഷം ജൂലൈ 29 വരെ 58 ലക്ഷമായി ഉയർന്നു എന്നും മന്ത്രി പറഞ്ഞു.

കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജഡ്ജിമാരുടെ ഒഴിവുകൾ, ഇടയ്‌ക്കിടെ മാറ്റിവയ്ക്കൽ, കേസുകൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും വാദം കേൾക്കുന്നതിനുമുള്ള മതിയായ ക്രമീകരണങ്ങളുടെ അഭാവം എന്നിവ ഇതിൽ ഉൾപ്പെടുന്നു, മന്ത്രി നിരീക്ഷിച്ചു.