കെഎസ്ആർടിസി ബസുകൾ ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക്

single-img
9 August 2022

ഒരേസമയം ഡീസൽ ക്ഷാമവും സാമ്പത്തിക ബുദ്ധിമുട്ടും വലയ്ക്കുന്ന കെഎസ്ആർടിസി ബസുകൾ ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക് എത്താൻ തുടങ്ങി . കോഴിക്കോട് ജില്ലയിലാണി ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാനായി കെഎസ്ആർടിസി ബസുകളും എത്തിയത് .

പണം അപ്പോൾ തന്നെ നൽകിയാണ് കെഎസ്ആർടിസിയും ഇന്ധനം അടിക്കുന്നത്. ഇത് ക്രോഡീകരിക്കാനായി കെഎസ്ആർടിസിയുടെ ഒരു സ്റ്റാഫും പമ്പിൽ നിൽക്കുന്നുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന കലക്ഷനിൽ നിന്നുമാണ് ഡീസൽ അടിക്കാനുള്ള പണം പമ്പുകാർക്ക് കെഎസ്ആർടിസി നൽകുന്നത്. എന്തായാലും ഇതിലൂടെ മാത്രം 1500 ലിറ്റർ ശരാശരി ദിവസം വിറ്റുപോയ പമ്പുകാർക്ക് ഇപ്പോൾ 5000 ലിറ്റർ വരെ ചിലവുണ്ട് എന്നാണ് വിവരം.