ഓർഡിനൻസുകൾ; നിലപാട് കടുപ്പിച്ചു ഗവർണർ; അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറി

single-img
8 August 2022

കാലാവധി പൂര്‍ത്തിയാകുന്ന 11 ഓർഡിനൻസുകൾ വിശദമായി പഠിക്കാതെ ഒപ്പിടില്ലെന്ന് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലവധിയാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കുന്നത്. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം. ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും.

ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. അങ്ങനെ മാത്രമേ മുന്നോട്ടു പോകാനാകൂ. ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാകില്ല. തന്റെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം എന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്. ഓര്‍ഡിനന്‍സിലൂടെ ഭരിക്കാനാണെങ്കില്‍ എന്തിനാണ് നിയമനിര്‍മ്മാണ് സഭകള്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഓർഡിനൻസുകളിൽ ചീഫ് സെക്രട്ടറി ഗവർണർക്ക് നേരിട്ട് കണ്ടു വിശദീകരണം നൽകി. നിയമ നിർമ്മാണത്തിനായി ഒക്ടോബറിൽ നിയമസഭ ചേരുമെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.