ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

single-img
8 August 2022

സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഇതുപോലെയുള്ള ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിം സംഘടനകള്‍

.സംസ്ഥാനത്തെ ചില സ്‌കൂളുകളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീര്‍ നടത്തിയ വിവാദ പ്രസ്ഥാവനയ്ക്ക് പിന്നാലെയാണ് ലീഗ് മുസ്ലിം സംഘടനകളുടെ കൂടി പിന്തുണ തേടി യോഗം വിളിച്ചു ചേര്‍ത്തത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് യോഗത്തില്‍ സംഘടനകളുടെ നിലപാട്.

ജെന്‍ഡര്‍ ന്യൂട്രല്‍ പോലെയുള്ള ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും. ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും യോഗത്തിന്റെ അധ്യക്ഷന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം,ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് അതിൽ നിന്നും തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.