ബാലഗോകുലം സമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ക്കെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ: കെ സുരേന്ദ്രൻ

single-img
8 August 2022

ആർ എസ് എസ് പരിപാടിയായ ബാലഗോകുലം സമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പിന്തുണ. മേയർ പരിപാടിയില്‍ പങ്കെടുത്തതില്‍ എന്ത് തെറ്റാണെന്ന് ചോദിച്ച സുരേന്ദ്രന്‍ സിപിഎം നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ആരോപിച്ചു.

സിപിഎം നടപടി ഇത് ഇരട്ട നീതിയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കള്‍ മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും പങ്കെടുക്കാറുണ്ട്. അതൊക്കെ മതേതരമാണ് അവര്‍ക്ക്. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഐഎം താലോലിക്കുകയാണെന്നും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് അവര്‍ രാഷ്ട്രീയം കളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, നേരത്തെ മേയറുടെ നടപടി ശരിയായില്ല. സിപിഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് ഇതെന്നും സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി പറഞ്ഞിരുന്നു.