കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ്; ഇന്ത്യയ്ക്കായി സ്വര്‍ണ്ണവും വെള്ളിയും നേടി മലയാളി താരങ്ങൾ

single-img
7 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്കായി മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണ്ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ഇന്നത്തെ ഫൈനലിൽ എല്‍ദോസ് പോള്‍ 17.o3 മീറ്റര്‍ ചാടിയപ്പോള്‍, 17.02 മീറ്റര്‍ ചാടിയാണ് അബ്ദുള്ള അബൂബക്കര്‍ വെള്ളി സ്വന്തമാക്കിയത്.

ഗെയിംസ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. അതേസമയം വനിതാ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടിയിരുന്നു. ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നത്.