പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് കളക്ടറായി ജോലി ചെയ്യാനാവാത്തത് എന്ത് ന്യായമാണ്: കെ സുരേന്ദ്രൻ

single-img
6 August 2022

കേസിൽ പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ടാണ് കളക്ടറായി ജോലി ചെയ്യാൻ പറ്റാത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശ്രീരാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. ആ കേസിൽ അയാൾക്കെതിരെ സര്‍വീസ് നടപടിയെടുക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു . പക്ഷെ എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ശ്രീറാമിനെ സർവീസിൽ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.

ഇവിടെ ചില ആളുകള്‍ തീരുമാനിക്കുന്നതേ നടക്കൂ എന്ന രീതിയിലാണ് കാര്യങ്ങള്‍. മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും, അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും, സംസ്ഥാന സർക്കാരിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.