ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

single-img
6 August 2022

ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

നിലവില്‍ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്‍റെ അളവായ അപ്പര്‍ റൂള്‍ കര്‍വിലെത്താന്‍ ഇനി ഒരു അടി മാത്രം. മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം ഒഴുകിയെത്തുന്നതാണ് കാരണം.