പൊതുസ്ഥലങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധം; വീണ്ടും ഉത്തരവിറക്കി സർക്കാർ

single-img
6 August 2022

സംസ്ഥാനത്ത് കോവിഡ് കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

എല്ലാ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മുഖാവരണം നിർബന്ധമാണ് എന്നും, എല്ലാ സ്ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ സംഘാടകരും അവിടെ എത്തുന്നവർക്ക് സാനിറ്റൈസർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.