വിലക്കയറ്റത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് മാർച്ച്; രാഹുൽ അടക്കം അറസ്റ്റിൽ

single-img
5 August 2022

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ മാർച്ചിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവർത്തകരും പ്രതിഷേധ മാർച്ചിനെത്തിയത്.

ആലത്തൂർ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. എംപിമാരെല്ലാവരും പൊലീസ് കസ്റ്റഡിയിലാണ്.

വിലക്കയറ്റം ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാവുന്നില്ല. ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നത്. ഗാന്ധി കുടുംബമല്ല , ഒരു പ്രത്യയശാസ്ത്രമാണ്. ആ ആശയത്തെയാണ് ആർഎസ്എസും ബിജെപിയും ഭയപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു

പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാലിതും പൊലീസ് തടഞ്ഞു.