ക്രിമിനല്‍ കേസുകൾ; അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണം: ഉപരാഷ്ട്രപതി

single-img
5 August 2022

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാരണത്താൽ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ഹാജരാകണം എന്ന് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഒരു ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ഈ കാര്യത്തിൽ ബാധകമാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി രാജ്യസഭാ അധ്യക്ഷന്‍ ഇന്ന് സഭയിൽ റൂളിങ് നല്‍കി.

ഇപ്പോൾ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടയില്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. എന്നാൽ സിവില്‍ കേസുകളില്‍ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നായിരുന്നു വെങ്കയ്യനായിഡു വ്യക്തമാക്കിയത്.