നാലുവയസുകാരിയെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ അമ്മ അറസ്റ്റില്‍

single-img
5 August 2022

ബെംഗളൂരു: നാലുവയസുകാരിയെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ അമ്മ അറസ്റ്റില്‍. ബെംഗളൂരു എസ്‌ആര്‍ നഗറിലായിരുന്നു സംഭവം.

സംഭവത്തില്‍ ദന്തഡോക്ടറായ സുഷമ ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തത്.

കേള്‍വിശേഷിയും സംസാര ശേഷിയുമില്ലാത്ത കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, ഇതു മൂലെ സുഷമ കടുത്ത വിഷാദത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു സുഷമയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടിയെ സുഷമ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന സുഷമയെ ബന്ധുക്കളെത്തി ബലംപ്രയോഗിച്ച്‌ താഴെയിറക്കുകയായിരുന്നു.